മഹിളാ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലനം നൽകി.

Jun 30, 2026 - 09:29
 0
മഹിളാ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്വയം തൊഴിൽ പരിശീലനം നൽകി.
This is the title of the web page

ഉപുതറ :മഹിളാ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലനം നൽകി. കൊച്ചി മിത്രകുലം ചാരിറ്റബിൽ സൊസൈറ്റി യുടെ സഹകരണത്തോടെ ഉപയോഗ ശൂന്യമായ വസ്ത്രങ്ങളിൽ നിന്ന് 50 മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ആദ്യ ഘട്ട പരിശീലനമാണ് നൽകിയത്.. തിരഞ്ഞെടുത്ത 40 വനിതകൾ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കു ന്നവർക്ക് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യവും തയ്യൽ മെഷീനും നൽകും.ഡി സി സി ജന. സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ ശിൽപശാല ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ലാലി സെബാസ്റ്റ്യൻ അധ്യകയായി .

 ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് കൂറുമ്പുറം, പഞ്ചായത്തംഗ ങ്ങളായ പി. എസ്. വിജിമോൾ, കൊച്ചുമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. മിത്രകുലം മാനേജിങ് ട്രസ്റ്റി അനിൽ ജോസ് സെമിനാറിൽ ക്ലാപ്പെടുത്തു. ലിജി തോമസുകുട്ടി ,ഷീബ ഡാർവിൻ എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow