അയ്യപ്പൻകോവിലിൽ ജാർഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകൾ മരിച്ചത് പനി ബാധിച്ചെന്ന് പ്രാഥമിക നിഗമനം.
അയ്യപ്പൻകോവിലിൽ ജാർഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകൾ മരിച്ചത് പനി ബാധിച്ചെന്ന് പ്രാഥമിക നിഗമനം. ജാർഖണ്ഡ് റാഞ്ചി സ്വദേശികളായ ദശരഥ് ടിക്കയുടെയും സോനകുമാരിയുടേയും മകൾ ദിവ്യാംഷി (രണ്ടര ) ആണ് മരിച്ചത്.വെള്ളിലാങ്കണ്ടം സ്വദേശിയുടെ ഏലത്തോട്ടത്തിൽ പണിക്കായി ജൂൺ 25 വ്യാഴാഴ്ചയാണ് ദമ്പതികൾ കിഴക്കേ മാട്ടുക്കട്ടയിൽ എത്തിയത്. നാട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ കുട്ടിക്ക് പനി ഉണ്ടായിരുന്നു.
വെള്ളിയാഴ്ച കാഞ്ചിയാർ (ലബ്ബക്കട ) കുടുംബാരോഗ്യ കേന്ദ്രത്തിൻ നിന്ന് മരുന്ന് വാങ്ങി. എന്നാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞതോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. ഉടൻ തന്നെ ലബ്ബക്കടയിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനിയാണ് മരണകാരണം എന്നാണ് പ്രാഥമീക നിഗമനം. യഥാർഥ മരണ കാരണം കണ്ടെത്താൻ കുട്ടിയുടെ അന്തരീകാവയ വങ്ങളുടെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കട്ടപ്പന നഗരസഭയുടെ പൊതു ശ്മശാനത്തിൽ സംസ്‌കാരം നടത്തി. ഉപ്പുതറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
.



