ഇടുക്കിയിൽ കടുവക്ക് വച്ച കൂട്ടിൽ പുലി കുടുങ്ങി.പീരുമേട് ഗ്രാമ്പിയിൽ ആണ് സംഭവം. പെരിയാർ കടുവ സങ്കേതത്തിൽ നിന്നും എത്തിയ കടുവയെ പടികൂടാൻ ആണ് ഇവിടെ കൂട് സ്‌ഥാപിച്ചത്. പുലിയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടും. അഞ്ച് വയസ്സ് ഉള്ള ആൺ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്.