കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കേരളത്തിലെ ഇടത്തരം ചെറുകിട കച്ചവടക്കാർക്ക് വ്യാപാരവുമായി മുന്നോട്ടു പോകുവാൻ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും ഓൺലൈൻ കച്ചവടക്കാരുടെ തള്ളിക്കയറ്റവും കുത്തക സ്ഥാപനങ്ങളുടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പരസ്യങ്ങളിലും പെട്ട ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ വൻ പ്രതിസന്ധിയിൽ ആണെന്നും ഈ വ്യാപാരസ്ഥാപനങ്ങളുടെ പ്രതിസന്ധി മാറ്റുന്നതിനുള്ള ഇടപെടൽ നടത്തണമെന്നും ഇത്തരം ചെറുകിട എടത്തരം വ്യാപാരസ്ഥാപനങ്ങൾ നിലനിർത്തുന്നതിന് വേണ്ടുന്ന എല്ലാവിധമായ സഹായവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും.
ജിഎസ്ടി രജിസ്ട്രേഷൻ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ വാഹനങ്ങളിൽ പലചരക്ക് പച്ചക്കറി തുണി ഉൾപ്പെടെയുള്ളവ റോഡിലും ഫുട്പാത്തിലും വാഹനങ്ങളിലും എത്തിച്ചുകൊണ്ട് വ്യാപാരി സമൂഹത്തിന് വൻ തിരിച്ചടി നൽകുന്ന വരെ നിയന്ത്രിക്കണമെന്നും ഈ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി ഇടുക്കി ജില്ലാ സെക്രട്ടറി.സാജൻ കുന്നേൽ പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് ബാബു സ്കറിയ അധ്യക്ഷനായ യോഗത്തിൽ ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തിസിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി മാത്യു ജോർജ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ നേതാക്കന്മാരായ മജീഷ് ജേക്കബ്, ആൽവിൻ തോമസ്എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പുതിയ ഭാരവാഹികളുടെ പ്രചരിപ്പ് നടന്നു.ബാബു സ്കറിയ (രക്ഷാധികാരി) കെ എസ് ബിജു (പ്രസിഡണ്ട്)അഭിലാഷ് മാത്യു (സെക്രട്ടറി)ജോയ്സ് ജോസ് തുരുത്തിക്കര(ട്രഷറർ)അനിൽ ചെമ്പം പുരയിടം(വൈസ് പ്രസിഡണ്ട്)ഷൈനി പ്രിന്റടെക്(വൈസ് പ്രസിഡണ്ട്)ബിബിൻ മങ്ങാട്ട്(ജോയിൻ്റസെക്രട്ടറി)ബീന ഷാജി(ജോയിൻ്റ് സെക്രട്ടറി)അനീഷ് ജോസഫ് , സോബിൻ ജോസ്, സാലൂ മത്തായി, മനോജ് ഉണ്ണിസ് ബേക്കറി, ലതാ ഫാഷൻ പാർക്ക് തുടങ്ങിയവരെ ഏരിയാ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.



