മണിയാറന്‍കുടിയില്‍ ശക്തമായ മഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു
മണിയാറന്‍കുടിയില്‍ ശക്തമായ മഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. മണിയാറന്‍കുടി വട്ടമേട് അമ്പലക്കുന്നില്‍ അജയന്‍ രവിയുടെ വീടാണ് തകര്‍ന്നത്. ഒരു മണിയോടെയാണ് അടുക്കള ഉള്‍പ്പെടെയുള്ള ഭാഗത്തേയ്ക്ക് മരം കടപുഴകി വീണത്. സംഭവസമയത്ത് അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു. വീടിന്റെ മേല്‍ക്കൂര നിലം പതിച്ചതോടൊപ്പം വീട്ടുപകരണങ്ങളും നശിച്ചു. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്ന് വനം വകപ്പിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് ആരോപണം.



