ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കരിമ്പൻ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37) ആണ് മരിച്ചത്
ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കരിമ്പൻ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37) ആണ് മരിച്ചത്.ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പൻ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ ജസ്റ്റിന് പൊള്ളലേറ്റത്.
ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ജസ്റ്റിന്റെ ശ്വാസനാളത്തിലേക്ക് തീയും പുകയും വ്യാപിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കരിമ്പനിലെ വീട്ടിലെത്തിക്കും.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ്റെ മാതാവ് ജോളി ജോസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



