പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. അപകടസമയത്ത് മുറ്റത്തുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികളും ജീവനക്കാരും ഓടി രക്ഷപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കല്‍ കോള് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി നാലു പേരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



