അടിമാലി ലക്ഷംവീട് നിവാസികളുടെ അനിശ്ചിതകാല സമരം; മൂന്ന് ദിവസം പിന്നിട്ടു
അടിമാലി ലക്ഷംവീട് നിവാസികള്‍ സ്വന്തമായി കിടപ്പാടത്തിന് വേണ്ടി നടത്തിവരുന്ന അനിശ്ചിതകാല സമരം മൂന്നുദിവസം പിന്നിട്ടു. എട്ടുമാസം മുമ്പ് ലക്ഷംവീടിന് സമീപം മണ്ണിടിഞ്ഞ് നിരവധി കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഇവരെ വാടക വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. എന്നാല്‍ വാടക കൃത്യസമയത്ത് കിട്ടാതെ വന്നതോടെ മൂന്നുമാസം മുമ്പ് ഇവര്‍ റോഡ് നിര്‍മ്മാണ കമ്പനിക്ക് മുന്‍പില്‍ സമരം ചെയ്തിരുന്നു.
സമരത്തെ തുടര്‍ന്ന് കുടിശിക വന്ന മുഴുവന്‍ വാടകയും നല്‍കി വീണ്ടും വാടകവീട്ടിലേക്ക് ഇവരെ തിരിച്ചയച്ചു. പിന്നീടും വാടക കുടിശികയായതോടെയാണ് കുടുംബങ്ങള്‍ അനിശ്ചിതകാല സമരവുമായി വീണ്ടും മുന്നോട്ട് വന്നത്. വീടും സ്ഥലവും നല്‍കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കുടുംബങ്ങള്‍.



