കട്ടപ്പന നഗരസഭ പരിധിയിൽ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി.
കട്ടപ്പന നഗരസഭ പരിധിയിൽ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. ഇടുക്കി എംഎൽഎ റോയി കെ പൗലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്നു ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം എന്നും ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്തിന് തന്നെ അഭിമാനകരമാകുന്ന നേട്ടമാണ് ഇടുക്കിയിലെ വിദ്യാർത്ഥികൾ കൈവരിച്ചതെന്നും ഇടുക്കി എംഎൽഎ റോയി കെ പൗലോസ് പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ളതും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയതും ഇടുക്കി മണ്ഡലത്തിൽ നിന്ന് ഉള്ളവരാണെന്നുള്ള കാര്യം എടുത്തു പറയാവുന്ന നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ലീലാമ്മ ബേബി, മനോജ് മുരളി,സിബി പാറപ്പായി, തോമസ് മൈക്കിൾ, ബീന സിബി, സജിമോൾ ഷാജി, കെ ജെ ബെന്നി, കെ പി സുമോദ്, രാജു ജൂലി റോയ്, പി ആർ രമേശ്, ബിൻസി ഷിനോജ്, സുനിതാ ശശീന്ദ്രൻ നഗരസഭാ സെക്രട്ടറി അജി കെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.



