ഇടുക്കി ജില്ലാ ആസ്ഥാനത്ത് മദ്യം മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് പൗരസമിതി നേതാക്കൾ ആവശ്യപ്പെട്ടു
ഇടുക്കി ജില്ലാ ആസ്ഥാനത്ത് മദ്യം മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് പൗരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.ചെറുതോണി പട്ടണം കേന്ദ്രീകരിച്ച് രാസ ലഹരി ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുടെ ഉപയോഗവും തുടർന്നുള്ള അക്രമ പ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്നതായും സമീപകാലത്ത് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും പോലീസ് ഉൾപ്പെടെയുള്ള അധികൃതരുടെ ശക്തമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കാട് കയറി കിടക്കുന്ന വൈദ്യുതി ബോർഡിൻ്റെ സ്ഥലത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും മദ്യം മയക്കുമരുന്ന് വസ്തുക്കളുടെ വിപണനം ഉൾപ്പെടെ വ്യാപകമായി നടക്കുമ്പോഴും പോലീസിന്റെയും എക്‌സൈസിൻ്റെയും ഭാഗത്തുള്ള ശക്തമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.വിഷയം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ഉൾപ്പെടെ ഉന്നതാധികാരികൾക്ക് പരാതി നൽകിയതായും പൗരസമിതി നേതാക്കളായ ജോസ് കുഴികണ്ടം സാജൻ കുന്നേൽ ഔസേപ്പച്ചൻ ഇടക്കുളത്തിൽ സതീഷ് വേണുഗോപാൽ എന്നിവർ ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തി അറിയിച്ചു.



