ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തൊപ്പിപാള എസ്.എൻ. ഇംഗ്ലീഷ് മീഡിയം എൽ. പി സ്കൂളിന്റെ നേതൃത്വത്തിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വിവിധ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

Jun 26, 2026 - 17:12
 0
ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തൊപ്പിപാള എസ്.എൻ. ഇംഗ്ലീഷ് മീഡിയം എൽ. പി സ്കൂളിന്റെ നേതൃത്വത്തിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വിവിധ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
This is the title of the web page

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ  ജാഗ്രത സൃഷ്ടിക്കുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായിരുന്നുഅന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്,തൊപ്പിപാള എസ്.എൻ. ഇംഗ്ലീഷ് മീഡിയം എൽ. പി സ്കൂളിന്റെ നേതൃത്വത്തിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ  വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്.കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജൻ ലഹരിവിരുദ്ധ സന്ദേശം നൽകി.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ലഹരിവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളേന്തി വിദ്യാർത്ഥികൾ റാലിയും സംഘടിപ്പിച്ചു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നടന്ന റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സന്ദേശം വിവിധ മുദ്രാവാക്യങ്ങളിലൂടെയും പ്ലക്കാർഡുകളിലൂടെയും പൊതുജനങ്ങളിലെത്തിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും സാമൂഹിക വിഷയങ്ങളും നാടകത്തിലൂടെ ശ്രദ്ധേയമായി അവതരിപ്പിച്ചു.വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

Slide 1
Slide 2
Slide 1
Slide 2

കട്ടപ്പന എസ്.എച്ച്.ഓ ഷാജു എ.എൻ, എസ്. ഐ ആദർശ്  എസ്,എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യൂനസ് ഇ.ച്ച് , ട്രാഫിക് എസ്.ഐ എ.എൻ മൂരളീധരൻ നായർ സ്കൂൾ മാനേജർ കെ.എസ്. സജീവ്, പ്രിൻസിപ്പൽ എ.വി. ആന്റണി, മാനേജ്മെന്റ് സെക്രട്ടറി വി.വി. ഷാജി, ജോയിന്റ് സെക്രട്ടറി നിതിൻ ടോമി  എന്നിവർ സംസാരിച്ചു.അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow