ഇടുക്കി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ;അനീഷ് പ്രഭാകരൻ (പ്രസിഡന്റ്), ജോൺലി തുണ്ടിയിൽ ( ജനറൽ സെക്രട്ടറി), ബിജോ ജോസഫ് (ട്രഷറർ)

Jun 25, 2026 - 11:01
 0
ഇടുക്കി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ;അനീഷ് പ്രഭാകരൻ (പ്രസിഡന്റ്), ജോൺലി തുണ്ടിയിൽ ( ജനറൽ സെക്രട്ടറി), ബിജോ ജോസഫ് (ട്രഷറർ)
This is the title of the web page

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ വാർഷിക പൊതുയോഗം ഫർവാനിയയിലെ തക്കാരാ റെസ്റ്റോറന്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ബിനു ആഗ്നെൽ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ് സ്വാഗതം ആശംസിച്ചു. വിമൻസ് ഫോറം ചെയർപേഴ്സൺ ഭവ്യ മാത്യു ആശംസകൾ നേർന്നു.ട്രഷറർ ബിജു ജോസ് അവതരിപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ് അവതരിപ്പിച്ച വാർഷിക പ്രവർത്തന റിപ്പോർട്ടും ജനറൽ ബോഡി അംഗീകരിച്ചു. സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതിയ ഭാരവാഹികളായി അനീഷ് പ്രഭാകരൻ (പ്രസിഡന്റ്), ജോൺലി തുണ്ടിയിൽ (ജനറൽ സെക്രട്ടറി), ബിജോ ജോസഫ് (ട്രഷറർ), ഷിജു ബാബു (വൈസ് പ്രസിഡന്റ്), ടെറൻസ് ജോസ് (സെക്രട്ടറി), സോജൻ ജോസഫ് (ജോയിന്റ് ട്രഷറർ), സോണിയ സുജോ (വിമൻസ് ഫോറം ചെയർപേഴ്സൺ), ബിനു ആഗ്നെൽ ജോസ് (അഡ്വൈസറി ബോർഡ് ചെയർമാൻ), ഗ്രേയ്‌സ ഔസേപ്പച്ചൻ (ചിൽഡ്രൻസ് ഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിക്സ് K. ബേബി, റോബിൻ, സോജൻ വർഗീസ്, അരുൺ വർഗീസ്, അനൂപ് ജോണി, ജോബിൻ ജോസഫ്, ഷിനുമോൻ, ജിന്റോ ചാക്കോ, ജോൺസ് സ്റ്റീഫൻ, ബിജു ജോസ്, ജോബിൻസ് ജോസഫ്, സന്തോഷ് ആന്റണി, ഔസേപ്പച്ചൻ തോട്ടുങ്കൽ, ഷാജി മാത്യു, എബിൻ തോമസ്, ജിജി മാത്യു, സജിമോൻ പി. ടി., ജോമോൻ പി. ജേക്കബ്, സുജോ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

Slide 1
Slide 2
Slide 1
Slide 2

ബൈജു പോൾ, ജോബിൻസ് ജോസഫ്, ഔസേപ്പച്ചൻ തോട്ടുങ്കൽ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സംഘടനയുടെ ഇരുപത് വർഷത്തെ വളർച്ചയ്ക്കും പുരോഗതിക്കും നേതൃത്വം നൽകിയ മുൻ ഭാരവാഹികളുടെയും അംഗങ്ങളുടെയും സേവനങ്ങളെ യോഗം നന്ദിയോടെ അനുസ്മരിച്ചു.

സാമൂഹിക, സാംസ്കാരിക, കലാപര, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ പുരോഗതിക്കായി കർമ്മപദ്ധതികളുമായി മുന്നോട്ടുപോകുമെന്നും, "ഒരുമിച്ച് മുന്നേറാം... നന്മയുടെ വഴിയിലൂടെ" എന്ന ആപ്തവാക്യം മുന്നോട്ടുവച്ച് എല്ലാ അംഗങ്ങളുടെയും നിസ്വാർത്ഥ സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നതായും പ്രസിഡന്റ് അനീഷ് പ്രഭാകരൻ തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

ഇതോടൊപ്പം ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ 2026–2027 പ്രവർത്തന വർഷത്തേക്കുള്ള വിമൻസ് ഫോറം, അഡ്വൈസറി ബോർഡ്, ചിൽഡ്രൻസ് ഫോറം എന്നിവയുടെ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഷിജു ബാബു നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow