കാഞ്ചിയാർ സെന്റ് മേരീസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവ് ഫെയിം രാജേഷ് ലാൽ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും ശാസ്ത്ര അഭിരുചിയും സാങ്കേതികവിദ്യകളിലുള്ള പരിജ്ഞാനം ഉറപ്പാക്കുന്ന വിധത്തിലുള്ള വൈവിധ്യങ്ങളായ കലാപരിപാടികൾ സമ്മേളനത്തിൽ വച്ച് നടന്നു.സ്കൂളിൽ പ്രവർത്തിക്കുന്ന 12 ഓളം ക്ലബ്ബുകളിലെ ക്യാപ്റ്റൻ മാർക്ക് ബാഡ്ജ് നൽകി ക്ലബ്ബിന്റെ ഔദ്യോഗികമായ ചാർജ് ഏൽപ്പിച്ചു. തുടർന്ന് രാജേഷ് ലാലിന്റെ നേതൃത്വത്തിൽ ഗാനമേള യും നടന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ ജോസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണിഗായകർ ശരവണൻ ശിവനന്ദ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ പെർഫോമൻസ് നടന്നു. യോഗത്തിൽ അധ്യാപക പ്രതിനിധി ജോസ്മി ജോസ് . ബെൻ ജോഷി എന്നിവർ സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി സ്കൂളിൽ നടത്തുന്ന കരോട്ട, ഡാൻസ് തുടങ്ങിയ എക്സ്ട്രാ കരിക്കുലർ ആക്ടി വിറ്റിയുടെ ഉദ്ഘാടനവും ഇന്ന് നടന്നു. അധ്യാപകർ പിടിഎ അംഗങ്ങൾ എന്നിവർ ചേർന്ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

