ഇരട്ടയാർ ഗ്രാമ പഞ്ചായ ത്തിൽ ഞാറ്റുവേലയോടനുബന്ധിച്ച് പച്ചക്കറി തൈ വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസി. രജനി കെ.എ. ഉത്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേലയോടനുബന്ധിച്ച് പച്ചക്കറി തൈ വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസി. രജനി കെ.എ. ഉത്ഘാടനം ചെയ്തു.ഇരട്ടയാർ കൃഷി ഭവനിൽ വച്ചാണ്"ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം " പദ്ധതിയിലൂടെ പച്ചക്കറി തൈ വിതരണം ചെയ്തത്. മുൻഗണനാ ക്രമത്തിലെത്തിയ നൂറ് പേർക്കാണ് തക്കാളി ,പയർ, ചീനി, ബ്രൊക്കോളി, പാവൽ തുടങ്ങി എട്ട് ഇനം തൈകൾ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. റ റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ച യോഗം പ്രസിഡൻ്റ് രജനി കെ.എ. ഉത്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജോ ഇലന്തൂർ,അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രീജിസ്മിത പി എസ് , കൃഷി അസിസ്റ്റന്റുമാരായ ഷക്കീല ടി യു, ബിൻസി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

