കര്‍ഷക സംഘം കട്ടപ്പന ഏരിയ സമ്മേളനം കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് നടന്നു. കാഞ്ചിയാര്‍ വനിത സാംസ്‌കാരിക നിലയത്തില്‍വെച്ച് നടന്ന സമ്മേളനം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു.

Jun 23, 2026 - 15:31
 0
കര്‍ഷക സംഘം കട്ടപ്പന ഏരിയ സമ്മേളനം കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് നടന്നു.
കാഞ്ചിയാര്‍ വനിത സാംസ്‌കാരിക നിലയത്തില്‍വെച്ച് നടന്ന സമ്മേളനം
സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു.
This is the title of the web page

കര്‍ഷക സംഘം കട്ടപ്പന ഏരിയ സമ്മേളനം കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് നടന്നു.കാഞ്ചിയാര്‍ വനിത സാംസ്‌കാരിക നിലയത്തില്‍വെച്ച് നടന്ന സമ്മേളനം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. അധികാരത്തിലെത്തി ഒരുമാസത്തിനുള്ളില്‍തന്നെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി ആരോപണനിഴലിലാണെന്ന് സി വി വർഗീസ് കുറ്റപ്പെടുത്തി. 

വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ചുവില്‍ക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി. ദേശീയ പ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ ആരോഗ്യമേഖല, പുതിയ യുഡിഎഫ് സര്‍ക്കാരിനുകീഴില്‍ തകര്‍ന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. നൂറുകണക്കിനാളുകള്‍ പ്രതിദിനം രോഗബാധിതരാകുന്ന സ്ഥിതിയാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയില്‍ ഉള്‍പ്പെടെ വന്യജീവി ആക്രമണം ശക്തമാകുമ്പോഴും പ്രതിരോധ നടപടികള്‍ ശക്തമാക്കാതെ വകുപ്പ് മന്ത്രി അനാസ്ഥ കാട്ടുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയതായും സി വി വര്‍ഗീസ് പറഞ്ഞു. 

 ഏരിയ പ്രസിഡന്റ് കെ എന്‍ വിനീഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, കെ പി സജി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow