മൂന്നാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

Jun 20, 2026 - 15:39
 0
മൂന്നാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്;  രണ്ട് പേര്‍ അറസ്റ്റില്‍
This is the title of the web page

മൂന്നാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊടൈക്കനാല്‍ സ്വദേശിയായ ബി സുരേഷും പ്രായപൂര്‍ത്തിയാകാത്ത ഒരു സുഹൃത്തുമാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. പ്രതികളെ തമിഴ്‌നാട്ടിലെ ദിണ്ഡുക്കലില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 15ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ത്ഥിനിയുമായി പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത സുരേഷ്, മൂന്നാറിലെ ഒരു സ്വകാര്യ ലോഡ്ജില്‍ എത്താന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. തനിക്കൊപ്പം ഒരു സുഹൃത്തും ഉണ്ടാകുമെന്നും മറ്റൊരു കൂട്ടുകാരിയെയും കൂട്ടി വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്‌കൂളില്‍ പോയ ശേഷം ഇരുവരും വൈകുന്നേരം മൂന്നാറിലെത്തി. യുവാക്കളെ കണ്ടുമുട്ടിയ ശേഷം സ്‌കൂള്‍ യൂണിഫോം മാറി ഇവര്‍ പ്രതികള്‍ക്കൊപ്പം ലോഡ്ജിലെത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ ഡിവൈഎസ്പി എസ് ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow