പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലെ പീഡനം; മൂന്ന് പ്രതികളും പിടിയില്‍
പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലെ പീഡനത്തില്‍ മൂന്ന് പ്രതികളും പിടിയില്‍. മാനേജര്‍ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസെടുത്തത് മുതല്‍ ഇവര്‍ ഒളിവില്‍ ആയിരുന്നു. എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്‌നേഹ തണല്‍ വൃദ്ധസദനത്തില്‍ വെച്ചായിരുന്നു ഇടുക്കി അണക്കര സ്വദേശിയായ 17കാരന് ഉള്‍പ്പെടെ മാര്‍ദ്ദനമേറ്റത്.
എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റിന് കീഴിലുള്ള വൃദ്ധ സദനത്തില്‍ നടന്ന ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരെയും മര്‍ദ്ദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ നല്‍കാറില്ലെന്നും മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. പീഡനം സംബന്ധിച്ച് ശക്തമായി തെളിവുകള്‍ ലഭിച്ചതോടെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചു.



