മറയൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് സ്ഥിരീകരണം. ചുരക്കുളം ഉന്നതിയിലെ മുരുകനാണ് കഴിഞ്ഞ ദിവസം മരിച്ചത്.

Jun 19, 2026 - 13:38
 0
മറയൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍  തന്നെയെന്ന് സ്ഥിരീകരണം. ചുരക്കുളം ഉന്നതിയിലെ മുരുകനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
This is the title of the web page

മറയൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് സ്ഥിരീകരണം. ചുരക്കുളം ഉന്നതിയിലെ മുരുകനാണ് കഴിഞ്ഞ ദിവസം മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വ്യക്തമായത്. മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. വാരി എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാട്ടാന ആക്രമണത്തിലാണ് മുരുകന്‍ മരിച്ചതെന്ന് പറഞ്ഞ നാട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കാട്ടാന ആക്രമണത്തില്‍ അല്ല മുരുകന്റെ മരണം എന്നായിരുന്നു വനംവകുപ്പിന്റെ വാദം. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും എന്ന ഉറപ്പിലാണ് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. അതെ സമയം പണം നല്‍കി എങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുവെന്നാണ് ബന്ധുക്കളുടെ നിലപാട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow