ഗ്രാമ്പി ജനവാസമേഖലയിൽ വീടിനു മുകളിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ

Jun 19, 2026 - 10:43
Jun 19, 2026 - 11:59
 0
ഗ്രാമ്പി ജനവാസമേഖലയിൽ വീടിനു മുകളിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ
This is the title of the web page

ഗ്രാമ്പി ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയത്. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടുകൂടി ഗ്രാമ്പി കോളനിയിൽ താമസിക്കുന്ന രാജദുരൈ എന്നയാളുടെ വീടിന്റെ മുകളിൽ കിടന്നിരുന്ന പട്ടി ഭയങ്കരമായി കുറയ്ക്കുകയും ഈ സമയം വീടിനുമുകളിൽ എന്തോ വലിയ ഒച്ച കേൾക്കുകയും ചെയ്തു. മേഖലയിൽ കടുവാ പേടി ഉള്ളതുകൊണ്ട് തന്നെ ആരും പുറത്ത് ഇറങ്ങിയില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് വ്യാഴാഴ്ച രാവിലെ പരിശോധിച്ചപ്പോഴാണ് പുലിയുടെ സമാനമായ കാൽപ്പാടുകൾ വീടിന്റെ ടെറസിന്റെ മണ്ടയിൽ നിന്നും കണ്ടെത്തുന്നത്. ഇതോടൊപ്പം തന്നെ സൺസൈഡിലും കാൽപ്പാടുകൾ കണ്ടു. തുടർന്ന് ഫോറസ്റ്റിൽ വിവരം അറിയിച്ചത് അനുസരിച്ച് ഇവർ എത്തി പരിശോധിച്ചപ്പോൾ പുലിയുടെ കാൽപ്പാടുകൾ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ സംഭവ സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയോ മറ്റു നടപടികൾ ഒന്നും തന്നെ ചെയ്യാനും കഴിയാത്ത സാഹചര്യമാണ് എന്നാണ് വനം വകുപ്പ് പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പക്ഷേ നിരവധിയായ ആളുകൾ താമസിക്കുന്ന ഈ മേഖലയിൽ രാത്രിയിലും പകലും ഭീതിയോടെ കഴിയേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കടക്കാൻ കാരണം തേയിലക്കാടുകൾ വനങ്ങളായി മാറിക്കൊണ്ടിരിക്കുന്നതാണെന്ന് ഫോറസ്റ്റ് അധികൃതർ പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ല.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow