രാജകുമാരി മുരിക്കുംതൊട്ടിയിൽ വാഹനാപകടം; യുവാവ് മരിച്ചു.
രാജകുമാരി മുരിക്കുംതൊട്ടിയിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി അബ്‌ദുൾ റഹ്മാൻ ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് തലയിലെ രക്തശ്രാവത്തെ തുടർന്ന് അബ്‌ദുൾ റഹ്മാൻ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിശ്വ തിലങ്കർ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒപ്പം ഉണ്ടായിരുന്ന ആൽബിൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു.

