മറയൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ചുരക്കുളം ഉന്നതിയില്‍ മുരുകന്‍.
മറയൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുരക്കുളം ഉന്നതിയില്‍ മുരുകന്‍ (55) ആണ് മരിച്ചത്. മുരുകന്റെ മരണം കാട്ടന ആക്രമണത്തില്‍ എന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതോടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. അതെ സമയം പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂവെന്നും വനം വകുപ്പ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

