മോഷണ കുറ്റം ആരോപിച്ച് 17 കാരന് ക്രൂരമർദ്ദനമെന്ന് പരാതി. പത്തനംതിട്ട ഓമല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓർഫനേജിനെതിരെയാണ് 17 കാരനും മാതാവും പരാതി നൽകിയിരിക്കുന്നത്.
നാലുമാസങ്ങൾക്കു മുമ്പ് യുടൂഞ്ച് ചാനലിൽ ഒരുലൈവ് പ്രോഗ്രാം കണ്ടാണ് 17 കാരൻ്റ് മാതാവ് കട്ടപ്പന സംഗീത തീയേറ്ററിൻ സമിപമുള്ള ക്രിസ്തീയ സഭയുടെ സെൻ്ററുമായി ബന്ധപ്പെട്ടത്. പത്തനംതിട്ട , ഓമല്ലൂർ, ഉള്ള മുഖ്യ സ്ഥാപനത്തിലേക്ക് വിട്ടു . 17 കാരന് വിദ്യാഭ്യാസം നൽകി ജോലിനൽകാമെന്ന വാഗ്ദാനം സഭാധികൃതർ നൽകി. തുടർന്ന് മാതാവ് 17 കാരനെ അവിടെ വിട്ടു, എന്നാൽ സ്കൂളിൽ അയക്കാതെ മറ്റ് പണികൾക്കാണ് 17കാരനെ ഉപയോഗിച്ചത്. പഠിക്കണം എന്നാവശ്യപ്പെട്ടപ്പോൾ മോഷണ കുറ്റം ചുമത്തി മർദ്ധിച്ചെന്നാണ പരാതി.
മോഷണ കുറ്റം ചുമത്തി വായിൽ തുണി തിരുകി ചൂരലിന് അടിക്കുകയായിരുന്നുവെന്നും നിരന്തരം പീഡനം നടന്നിരുന്നതായി 17 കാരൻ പറഞ്ഞു.ഈ സഭ നടത്തുന്ന യൂടൂബ് കണ്ടാണ്പലരും ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. മാതാവ് എത്തിയാണ് 17 കാരനെ ആശുപത്രിയിലെത്തിച്ചത്. 17 കാരനെ ചികിത്സിച്ച ഡോക്‌ടറിൻ്റെ റിപ്പോർട്ട് പ്രകാരം ബാലാവകാശ കമ്മീഷൻ മൊഴി രേഖപ്പെടുത്തി പോലിസിന് കൈ മാറി. നടന്ന കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ കാണിച്ച് തരാമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ടന്ന് 17 കാരന്റെ മാതാവ് പറഞ്ഞു.വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.



