ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസിന് മുൻപിലേക്ക് മാർച്ച്സംഘടിപ്പിച്ചു ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങൾക്ക് ശാശ്വത പരിഹാരംകാണണമെന്ന ആവശ്യപ്പെട്ടു കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്
ജില്ലയിൽ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ അതീവ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലിയിൽ കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയ വീട്ടമ്മ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവമാണ് ഏറ്റവും ഒടുവിൽ ജില്ലയിൽ ഉണ്ടായത്.
വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.കാഞ്ചിയാർ പള്ളിക്കവലയിൽ നിന്നും ഫോറസ്റ്റ് ഓഫീസ് പഠിക്കലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു ഫോറസ്റ്റ് ഓഫീസിൽ പടിക്കൽ മാർച്ച് പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് vc വർഗീസ് അധ്യക്ഷനായിരുന്നു.സമിതി അംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ കുമാർ, സി സന്തോഷ്‌കുമാർ, രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് Adv. സുജിത് ശശി എന്നിവർ സംസാരിച്ചു പരിപാടിക്ക് ഷാജി നെല്ലിപറമ്പിൽ, കെ എൻ പ്രകാശ്, av മുരളി, കെഎം ഷാജി, സജി വട്ടപ്പാറ, ജയദേവൻ, ദീപ സുഭാഷ്,അനന്തു മങ്കാട്ടിൽ, mn മോഹൻ ദാസ്, ദേവസ്യ ടിസി, അമ്പിളി രാജൻ, ഉഷ മനോജ് എന്നിവർ നേതൃതം നൽകി.

