17കാരനെ ക്രൂര പീഡനത്തിനിരയാക്കിയ പത്തനംതിട്ട ഓമല്ലൂരുള്ള ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ ഗുരുതര ആരോപണവുമായി ഇടുക്കി സ്വദേശിയായ മുൻ ജീവനക്കാരി രംഗത്ത്.

Jun 19, 2026 - 19:22
 0
17കാരനെ ക്രൂര പീഡനത്തിനിരയാക്കിയ പത്തനംതിട്ട ഓമല്ലൂരുള്ള ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ ഗുരുതര ആരോപണവുമായി ഇടുക്കി സ്വദേശിയായ മുൻ ജീവനക്കാരി രംഗത്ത്.
This is the title of the web page

കുമളി അണക്കര അമ്പലമേട് സ്വദേശിയും17 കാരനുമായ വിദ്യാർത്ഥിയെ കൊണ്ട് അടിമവേല ചെയ്യിക്കുകയും ക്രൂര മർദ്ധനത്തിനിരയാക്കുകയും ചെയ്ത പത്തനംതിട്ട ഓമല്ലൂരിലെ ഗ്ലോബൽ വർഷിപ്പ് സെന്ററിലെ മുൻ ജീവനകാരി ചെല്ലാർകോവിൽ സ്വദേശി ലിൻസിയാണ് സ്ഥാപനത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുമായി രംഗത്തെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇവർ എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തു വരവേയാണ് സഭയുടെ കട്ടപ്പനയിൽ നടത്തിയ കൂട്ടായ്മയിൽ പങ്കെടുത്തത്. തുടർന്ന്സെന്ററിൻ്റെ പ്രധാന നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടത്തിന്റ നിർദേശപ്രകാരം എറണാകുളത്തെ ജോലി ഉപേക്ഷിച്ച് ഓമല്ലൂരിലെ സെന്ററിൽ ചേർന്നു.ഇവരുടെ മൂന്നുകുട്ടികളുടെ പഠനവും ലിൻസിക്ക് മെച്ചപെട്ട ജോലിയുമായിരുന്നു വാഗ്ദാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ ഇവിടുത്തെ അന്തേവാസികളടക്കമുള്ളവർക്ക് മോശം ഭക്ഷണം നൽകുന്നത് ചോദ്യം ചെയ്തതോടെ നടത്തിപ്പുകാരുടെ കണ്ണിലെ കരടായി ഇവർ മാറുകയായിരുന്നു. അണക്കര സ്വദേശിയായ 17 കാരനെ ക്രൂരമായി മർദിച്ച വിവരം വീട്ടുകാരെ അറിയിച്ചതോടെ ലിൻസിക്ക് നേരെയും ഭീഷണി ഉണ്ടായി.17 കാരനെ മർദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ സെൻ്റർ നടത്തിപ്പുകാർ നാലു പേരും ഒളിവിൽ പോയിരിക്കുകയാണ്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow