ഇൻഫാം ഉപ്പുതറ താലൂക്ക് രാജഗിരി ഗ്രാമസമിതി അസംബ്ലി നടന്നു

Jun 15, 2026 - 10:49
 0
ഇൻഫാം ഉപ്പുതറ താലൂക്ക് രാജഗിരി ഗ്രാമസമിതി  അസംബ്ലി നടന്നു
This is the title of the web page

ഇൻഫാം ഉപ്പുതറ താലൂക്ക് രാജഗിരി ഗ്രാമസമിതി അസംബ്ലി നടന്നു.കോതപാറ ക്രിസ്തുരാജ് ഓഡിറ്റോറിയത്തിൽ നടന്ന അസംബ്ലി ഇൻഫാം ഉപ്പുതറ താലൂക്ക് രക്ഷാധികാരി ഫാദർ സെബാസ്ററ്യൻ മുതുപ്ളാക്കൽ ഉത്ഘാടനം ചെയ്തു.

ഇൻഫാം ഉപ്പുതറ താലൂക്ക് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പെരുന്നിലത്ത് അധ്യക്ഷനായി.കർഷകർ ഒരുമിച്ച് നിന്നാൽ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനാവും എന്നതിൻ്റെ തെളിവാണ് ഇൻഫാം എന്ന് ഉത്ഘാടന പ്രസംഗത്തിൽഫാ : സെബാസ്റ്റ്യൻ മുതുപ്ളാക്കൽ പറഞ്ഞു.ഇൻഫാം താലൂക്ക് ഡയറക്ടർ ഫാദർ തോമസ് പട്ടർകാലായിൽ മുഖ്യ പ്രഭാഷണം നടത്തി.15 മുതൽ 25 വരെ കുടുംബങ്ങളടങ്ങുന്നതാണ് ഒരു യൂണിറ്റ്. വളകോട് മുതൽ കിഴുകാനം വരെയുള്ള 20 യൂണിറ്റുകളിലെ 5 എക്സിക്യൂട്ടീവ് അംഗങ്ങൾ വീതം ആണ് അസംബ്ലിയിൽ പങ്കെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്കും കൃഷിക്കാരുടെ ഉന്നമനത്തിനും ആവശ്യമായ റിപ്പോർട്ട് യൂണിറ്റ് അസംബ്ലിയിൽ ചർച്ച ചെയ്തു.താലൂക്ക് , ജില്ലാ സമിതികളിൽ ചർച്ച ചെയ്തതിന് ശേഷം ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും .യൂണിറ്റിൻ്റെ പേര് എഴുതിയ , പ്രത്യേകം തയ്യാറാക്കിയ ഇരിപ്പടങ്ങളിലാണ് അംഗങ്ങൾ അംസംബ്ലിയിൽ പങ്കെടുത്തത്.

ഇൻഫാം താലൂക്ക് കോഡിനേറ്റർ ജോസ് വടക്കേടത്ത് മറുപടി പ്രസംഗം നടത്തി.രാജഗിരി ഗ്രാമസമിതി പ്രസിഡണ്ട് സജി മാടശ്ശേരി,സെക്രട്ടറി റോയി മുതുപ്ലാക്കൽ ഷിബു ജോസഫ്,ജോയി കട്ടക്കയം, മാത്യു കുളങ്ങര,ബിജു തോമസ് മഹിളാ സമാജം എൽസമ്മ ബിജു മനോജ് മംഗലത്തിൽ,ജിജി ജെറോയി എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow