വന്യജീവി ആക്രമണം.. സക്കാർ സർവകക്ഷി യോഗം വിളിക്കണം; സിപിഐഎം.

Jun 15, 2026 - 06:36
 0
വന്യജീവി ആക്രമണം.. സക്കാർ സർവകക്ഷി യോഗം വിളിക്കണം; സിപിഐഎം.
This is the title of the web page

ചെറുതോണി. വന്യജീവി ആക്രമണം ജില്ലയിലാകെ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചു ചേർക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം നൽകണം. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി പതലിൽ കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ തകർന്ന ചേലച്ചുവിട്ടിൽ ബേബി,പത്രോസ് എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി വി വർഗീസ്.

വനംവകുപ്പിന്റെ ഗുരുതരമായ കൃത്യവിലോപത്തിലാണ് കാട്ടാന ആക്രമണം ചുരുളിപ്പതാൽ പ്രദേശത്ത് ഉണ്ടായത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പത്തുവർഷം മുമ്പ് കൃഷി ഭൂമിയിലേക്ക് ഇറക്കി വനം വകുപ്പ് ജണ്ട സ്ഥാപിക്കുകയും കൃഷി പ്രദേശം വനമായി മാറുകയും അതിനോട് ചേർന്നുള്ള വീട് കാട്ടാന കഴിഞ്ഞദിവസം രാത്രി ആക്രമിക്കുകയും ആണ് ഉണ്ടായത്. മൂന്നുവർഷമായി സ്ഥിരമായി കാട്ടാന ആക്രമണം ഉണ്ടാകുന്നതായി വീട്ടുകാർ പറഞ്ഞു. 1982 മുതൽ താമസിച്ചുവരുന്നവരുടെ വീടുകളാണ് കാട്ടാന ആക്രമണത്തിൽ തകർന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൃഷിപ്രദേശവും തകർത്തിട്ടുണ്ട്. സർക്കാർ പട്ടയം നൽകി ജനങ്ങൾ താമസിച്ചുവരുന്ന പ്രദേശത്താണ് വനംവകുപ്പിന്റെ അതിക്രമം ഉണ്ടായിട്ടുള്ളത്. വനം വകുപ്പ് ക്ഷണിച്ചുവരുത്തിയ അപകടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്ന് സി വി വർഗീസ് പറഞ്ഞു. വീടും കൃഷിയും നഷ്ടപ്പെട്ട ഇവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. വീട് താമസ യോഗ്യമല്ലാതായ സാഹചര്യത്തിൽ ഇവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികളും സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും സി വി വര്ഗീസ് ആവശ്യപ്പെട്ടു.

 ചിന്നക്കനാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യജീവി ആക്രമണം തടയാനായി മുൻ സർക്കാർ നിയമിച്ചിരുന്ന ആർ ആർ ടി സംഘത്തെ പിൻവലിക്കുകയും ചില സ്ഥലങ്ങളിൽ എണ്ണം കുറയ്ക്കുകയും ചെയ്തത് അപകടം വർദ്ധിക്കാൻ ഇടയായിട്ടുണ്ട്. അനുദിനം വന്യജീവിആക്രമണം ജില്ലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സത്യര നടപടികൾ സ്വീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ച് രാഷ്ട്രീയപാർട്ടികളുടെയും കർഷക സംഘടനകളുടെയും അഭിപ്രായം സ്വരൂപിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സി വി വർഗീസ് ആവശ്യപ്പെട്ടു.

 മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോസ് സിപിഐഎം നേതാക്കളായ ഈറ്റി ദിലീപ് മോഹൻദാസ് വിജയകുമാർ മണികണ്ഠൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow