ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചാരണ സഭ ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനത്തിനും കട്ടപ്പനയിൽ തുടക്കമായി ; കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിഉദ്ഘാടനം ചെയ്തു
ഇന്നുമുതൽ മുതൽ 14 വരെ കട്ടപ്പന ടൗൺഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത് .ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി മഹാ ധ്യാനത്തിൽ മുഖ്യ ആചാര്യൻ ആയിരിക്കും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചാരണ സഭ ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും കട്ടപ്പന മുനിസിപ്പൽ ടൗൺഹാളിൽ നടത്തുന്നത്.
ഇന്ന്ആചാര്യ വരണത്തോടെ ചടങ്ങുകൾക്ക് തുടക്കമായി തുടർന്ന് 108 പരികർമ്മികളെ പങ്കെടുപ്പിച്ച് അഞ്ച് ഹോമകുണ്ഡങ്ങളിലായി നടത്തുന്ന മഹാശാന്തി ഹവന യജ്ഞം നടന്നു പത്തുമണിക്ക് ശ്രീനാരായണ ദിവ്യ ജ്യോതിസ് പ്രയാണം കട്ടപ്പന ഗുരുദേവ കീർത്തി സ്‌തംഭത്തിൽ നിന്ന് ടൗൺഹാളിലേക്ക് നാമജപത്തോടെ നടന്നു . കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണഗുരുദേവന്റെ ദിവ്യമായ ജീവിതവും തത്വ ദർശനങ്ങളും മറ്റ് ആത്മീയ ദർശനങ്ങളും ജനഹൃദയങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഭാരതത്തിന് അകത്തും പുറത്തുമായി നടത്തിവരുന്ന ആത്മീയ മഹാ യജ്ഞമാണ് ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും സമാപന സമ്മേളനം ജൂൺ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഇടുക്കി എംഎൽഎ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷനായിരിക്കും. ശുഭാംഗാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിൽ മുൻകാല പ്രവർത്തകരെ ആദരിക്കും.

