മെറിറ്റ് അവാര്‍ഡ് വിതരണം 15-ന് : മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Jun 12, 2026 - 15:54
 0
മെറിറ്റ് അവാര്‍ഡ് വിതരണം 15-ന് : മന്ത്രി  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
This is the title of the web page

ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നടപ്പിലാക്കുന്ന 'റൈസ്' പദ്ധതിയുടെ ഭാഗമായി, ഈ വര്‍ഷത്തെ പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലതല മെറിറ്റ് അവാര്‍ഡ് വിതരണം തിങ്കളാഴ്ച നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പങ്കെടുക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്റ്റേറ്റ് സിലബസ് സ്‌കൂളുകളില്‍ നിന്ന് പ്ലസ് ടു/എസ്.എസ്.എല്‍.സി പരീക്ഷകളിലും, സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ പ്രതിഭകളെയും ചടങ്ങില്‍ മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിക്കും.

Slide 1
Slide 2
Slide 1
Slide 2

അര്‍ഹരായ വിദ്യാര്‍ത്ഥികളെ കൃത്യസമയത്ത് ചടങ്ങില്‍ എത്തിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ വഴി മണ്ഡലത്തിലെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow