ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം 13, 14, 15 തീയതികളില്‍ അടിമാലിയില്‍ നടക്കും.

Jun 12, 2026 - 14:35
 0
ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം 13, 14, 15 തീയതികളില്‍ അടിമാലിയില്‍ നടക്കും.
This is the title of the web page

കട്ടപ്പന: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം 13, 14, 15 തീയതികളില്‍ അടിമാലിയില്‍ നടക്കും. 13ന് രാവിലെ പതാക, കൊടിമര, ദീപശിഖ, ഛായാചിത്ര, കപ്പി കയര്‍ ജാഥകള്‍ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളില്‍നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് അഞ്ചിന് അടിമാലിയിലെ പൊതുസമ്മേളന നഗറില്‍ സംഗമിക്കും. തുടര്‍ന്ന്, സ്വാഗതസംഘം ചെയര്‍മാന്‍ കെ വി ശശി പതാക ഉയര്‍ത്തും. 14ന് രാവിലെ പ്രതിനിധി സമ്മേളനം അടിമാലി ക്ലബ് ഓഡിറ്റോറിയത്തില്‍(പുഷ്പന്‍ നഗര്‍) സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും.

14ന് വൈകിട്ട് 6ന് ജില്ലയിലെ ആദ്യകാല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പൂര്‍വകാല നേതൃസംഗമം നടത്തും. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

15ന് വൈകിട്ട് 4ന് അടിമാലി ടൗണില്‍ 10,000 യുവജനങ്ങള്‍ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുന്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം ഷാജര്‍, ഗ്രീഷ്മ അജയഘോഷ്, ആര്‍ രാഹുല്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ജാഫര്‍, നിയാസ് അബു, ജോബി എബ്രഹാം, മിലന്‍ ജേക്കബ്, എസ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow