മൂന്നാര്‍ ചൊക്കനാട് പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊക്കനാട് ഈസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന ശശികുമാര്‍ എന്ന് വിളിക്കുന്ന ശാന്തകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നാര്‍ ചൊക്കനാട് പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊക്കനാട് ഈസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന ശശികുമാര്‍ എന്ന് വിളിക്കുന്ന ശാന്തകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് നാല് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ആത്മഹത്യയവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശശികുമാര്‍ സഹോദരിയുടെ വീട്ടിലെത്തുകയും തിരികെ പോകുകയും ചെയ്ത്. അതിനുശേഷം ശശികുമാറിനെ ആരും കണ്ടിട്ടില്ല. പിന്നീടാണ് മൃതദേഹം ചൊക്കനാട് പുഴയില്‍ കണ്ടത്. ദേവികുളം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.