ഇടുക്കി, കോട്ടയം ജില്ലകളിലെ ഇറച്ചിക്കടകള്‍ വെള്ളി മുതല്‍ അടച്ചിടും

Jun 11, 2026 - 11:14
 0
ഇടുക്കി, കോട്ടയം ജില്ലകളിലെ 
ഇറച്ചിക്കടകള്‍ വെള്ളി മുതല്‍ അടച്ചിടും
This is the title of the web page

കട്ടപ്പന;ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി ഇറക്കുമതി നിലച്ച സാഹചര്യത്തില്‍ വെള്ളി മുതല്‍ ഇടുക്കി, കോട്ടയം ജില്ലകളിലെ ഇറച്ചിക്കടകള്‍ അടച്ചിടുമെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍. ജില്ലയിലെ നൂറിലേറെ കടകള്‍ക്ക് പൂട്ടുവീഴും. ആന്ധ്രാപ്രദേശില്‍നിന്ന് കന്നുകാലികളെ കയറ്റിവരുന്ന വാഹനങ്ങള്‍ പിസിഎ നിയമത്തിന്റെ പേരിലും വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിയും പിടിച്ചിടുകയാണ്. ഒരാഴ്ചയ്ക്കിടെ 500ലേറെ കന്നുകാലികളെ അനധികൃതമായി പിടിച്ചത്. ഇതിലൂടെ നാല് കോടി രൂപയുടെ നഷ്ടമുണ്ടായി. പാര്‍വതിപുരത്തുനിന്ന് കന്നുകാലികളുമായി ഒരു ലോറി കേരളത്തിലെത്തുമ്പോള്‍ ആന്ധ്രായിലെയും തമിഴ്‌നാട്ടിലെയും ഗുണ്ടാസംഘങ്ങള്‍ക്ക് മൂന്നുലക്ഷത്തിലേറെ രൂപ പിരിവ് നല്‍കേണ്ടിവരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കന്നുകാലി ഇറക്കുമതി നിലച്ചതോടെ നിലവാരമില്ലാത്ത ബീഫ് സംസ്ഥാനത്തുടനീളം വില്‍ക്കുകയാണ്. കേരളത്തില്‍ 15 ലക്ഷത്തിലേറെ ആളുകളാണ് മേഖലയില്‍ ജോലി ചെയ്യുന്നത്. കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുവരുന്നത് തടസപ്പെടുത്തിയാല്‍ കേസെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവികളെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചുമുള്ള സുപ്രീംകോടതി വിധിയും നിലവിലുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സലിം എം എ, യൂനസ് ഇബ്രാഹിം, റോബിന്‍ കെ എം, ബോണി ഫിലിപ്പ്, ടിബിന്‍ ഫ്രാന്‍സിസ്, രാജേഷ് തങ്കന്‍, ജലാലുദ്ദീന്‍ ഇ എം, ജസ്റ്റിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow