പീരുമേട്ടിൽ 19 പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.മറ്റ് നായകളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ കടിച്ചു. പഞ്ചായത്തിൽ വ്യാപകമായി വാക്സിനേഷൻ നടത്താൻ തീരുമാനമായി. പീരുമേട് പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. പരിക്കേറ്റവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നൽകി.