നിയമ സഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം ഇടുക്കി എംഎൽഎ റോയി കെ പൗലോസിന്റെ നേതൃത്വത്തിൽ കട്ടപ്പന മണ്ഡലത്തിൽ പര്യടനം നടത്തി.
കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് കേരളത്തിലെ ജനങ്ങൾ നൽകിയ മറുപടിയാണ് യുഡിഎഫിന് ഉണ്ടായ മികച്ച വിജയം എന്നും കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചും ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടും മികച്ച ഭരണം കാഴ്ചവച്ച് യുഡിഎഫ് സർക്കാർ മുൻപോട്ട് പോകുമെന്നും റോയി കെ പൗലോസ് പറഞ്ഞു .
ഇടുക്കി എംഎൽഎ റോയി കെ പൗലോസിന്റെ കട്ടപ്പന മണ്ഡലത്തിലെ പര്യടനം വാഴവര കൗന്ദിയിൽ നിന്നുമാണ് ആരംഭിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് കട്ടപ്പന വെള്ളയാംകുടിയിൽ പര്യടനം സമാപിക്കും. വിവിധ മേഖലകളിൽ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വിപുലമായ സ്വീകരണമാണ് ഒരുക്കിയത്. വിവിധ സ്ഥലങ്ങളിൽ യുഡിഎഫിന്റെ വിവിധ നേതാക്കൾ സ്വീകരണയോഗങ്ങളിൽ പങ്കെടുത്ത സംസാരിച്ചു.

