കർഷക തൊഴിലാളികളെ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിക്കണം;റെജി ഞള്ളാനി

Jun 10, 2026 - 16:02
 0
കർഷക തൊഴിലാളികളെ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിക്കണം;റെജി ഞള്ളാനി
This is the title of the web page

കർഷക തൊഴിലാളികളെ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിക്കണം എന്ന്  റെജി ഞള്ളാനി. അടിയന്തിര നടപടികൾ ആവശ്യപ്പെട്ട്' പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.തൊഴിലാളി ക്ഷാമം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. ഏലം മേഖല ഒഴികെ എല്ലാ കൃഷിയും നിലച്ചിരിക്കുന്നു. അവശേഷിക്കുന്ന ഏലകൃഷിയും തൊഴിലാളി ക്ഷാമം മൂലം വലിയ പ്രിതിസന്ധിയിലാണ്. ഉൽപാദനത്തിന്റെ 30% ത്തിലധികം വിളവെടുക്കുവാൻ കഴിയാതെ നഷ്ടപ്പെടുകയാണ്. ഇത് കർഷകർക്കും രാജ്യത്തിനും കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്. 

ഏലവുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം ജനങ്ങൾ പ്രവർത്തിക്കുന്നു. പ്രതിവർഷം സർക്കാരുകൾക്ക് 100 കോടിയിലധികം നികുതിവരുമാനവും ലഭിക്കുന്നു. 5.07 8 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള സർക്കാരിന് 1.3% മാത്രമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുവാൻ കഴിയുന്നത്. എന്നിട്ടും തൊഴിലാളികളെ ലഭിക്കാത്തതുമൂലം 500 കോടിയിലധികം രൂപയുടെ ഏലക്കായ് എടുക്കുവാൻ കഴിയാതെ പാഴാക്കിക്കളയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്തെ തൊഴിൽ നിയമത്തിൽ പറയുന്നതിൻ്റെ ഇരട്ടിയിലധികം തുകനൽകിയാണ് കർഷകർ തൊഴിലാളികളെ സംഘടിപ്പിക്കുന്നത്. എന്നിട്ടും തോട്ടത്തിലെ 40% ജോലികൾക്കും തൊഴിലാളികളെ കിട്ടുന്നില്ല. കർഷകരുടെ ജീവിതം ചൊദ്യച്ചിന്നമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ സുരക്ഷക്കായി അവരുടെ മക്കളെ മറ്റുരാജ്യങ്ങളിലേയ്ക്ക് ഓടിപ്പോകുവാൻ പ്രേരിപ്പിക്കുകയാണ്. പിന്നാലെ അവരുടെ പ്രായമായ മാതാപിതാക്കളും പോവുന്നു.

തൊഴിലാളിക്ഷാമം രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ കർഷകരും ചെറുകിട വ്യാപാരികളും കർഷക സംഘങ്ങളും സംഘടനകളും നൽകുന്ന വർക്കുവിസയുടെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ കേരളത്തിൽ എത്തിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടിസ്വീകരിക്കണം.

തൊഴിൽ ഉടമയുടേയും വിദേശരാജ്യത്തുനിന്നുള്ള തൊഴിലാളികളുടേയും ആവശ്യങ്ങൾ രേഖപ്പെടുത്തു അതിനായി സർക്കാർ അധീനതയിൽ ലേബർ പോർട്ടൽ ആരംഭിക്കണം. സ്വയ രക്ഷക്കായി വൻകിട തോട്ടം ഉടമ കളും അനുഭവസമ്പത്തുള്ള വ്യക്തികളും സ്വന്തനിലയിൽ വിദേശ തൊഴിലാളികളെ കേരളത്തിലെത്തിക്കുവാൻ ശ്ര മിക്കണം.

മേൽപറഞ്ഞകാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാക ണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും റെജി ഞള്ളാനി നിവേദനം നൽകിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow