റോഡിൽ അപകട ഭീഷണിയായിരുന്ന കാടുപടലങ്ങൾ നീക്കം ചെയ്ത് രാജഗിരി എസ് എം വൈ എം യൂണിറ്റ് പ്രവർത്തകർ
അപകട ഭീഷണിയായിരുന്ന കാടുപടലങ്ങൾ നീക്കം ചെയ്ത് എസ് എം വൈ എം വളകോട് - കണ്ണംമ്പടി റോഡിൻ്റെ ഇരുവശങ്ങളിലുമായി അപകടകരമായ രീതിയിൽ നിന്നിരുന്ന കാടുപടലങ്ങൾ വെട്ടി മാറ്റി രാജഗിരി എസ് എം വൈ എം യൂണിറ്റ് പ്രവർത്തകർ.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ കാഴ്ച്ച മറക്കും വിധം റോഡിന് ഇരു വശങ്ങളിലുമായി കാടുപടലങ്ങൾ പടർന്ന് പന്തലിച്ചത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട എസ് എം വൈ എം രാജഗിരി യൂണിറ്റിലെ പ്രവർത്തകരാണ് കാടുപടലങ്ങൾ വെട്ടി മാറ്റിയത്.അജിൻ സെബാസ്റ്റ്യൻ , ദിൽശാന്ത് പി. എസ്, അബിൻ സാബു, എബിൻ സുനിൽ , സിൻ്റോ തോമസ് , ആൽബിൻ പി. ആർ, ടോജി സജി എന്നിവർ നേതൃത്വം നൽകി.

