​രാജാക്കാട് പുന്ന സിറ്റിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേനയെത്തി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.

Jun 9, 2026 - 15:45
 0
​രാജാക്കാട് പുന്ന സിറ്റിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേനയെത്തി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.
This is the title of the web page

​രാജാക്കാട്: ശക്തമായ കാറ്റിലും മഴയിലും രാജാക്കാട് പുന്ന സിറ്റിക്ക് സമീപം റോഡിലേക്ക് വൻമരം ഒടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. തിരക്കേറിയ റോഡിലേക്ക് മരം വീണതിനെ തുടർന്ന് ഇരുവശങ്ങളിലും വാഹനങ്ങളുടെ വലിയ നിര രൂപപ്പെടുകയും പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു.

​വിവരമറിഞ്ഞ് ഉടൻ തന്നെ രാജാക്കാട് അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. ഫയർ ഓഫീസർമാരായ നോബിൻ വർഗീസ്, അഖിൽ എം. എസ്., ജിപ്സൺ ജോസി, അഖിലേഷ് കുമാരൻ, സന്ദീപ് സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

​അഗ്നിരക്ഷാ സേനാംഗങ്ങൾ ചെയിൻ സോ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് മരം പൂർണ്ണമായും മുറിച്ചുമാറ്റിയത്. തുടർന്ന് റോഡ് വൃത്തിയാക്കി ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കി. കൃത്യസമയത്ത് ഇടപെട്ട് വലിയൊരു അപകടാവസ്ഥ ഒഴിവാക്കാനും ഗതാഗത തടസ്സം നീക്കാനും സാധിച്ച അഗ്നിരക്ഷാ സേനയുടെ പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow