ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിൽ നടത്തും.

Jun 9, 2026 - 08:06
 0
ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിൽ നടത്തും.
This is the title of the web page

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിൽ നടത്തും.ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്. തിരുവള്ളൂര്‍ ഉന്നതിയില്‍ നിന്ന് മകനെ സ്‌കൂളിലേക്ക് അയക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡരികില്‍ നിലയുറപ്പിച്ച കാട്ടാനകളെ കാണാന്‍ ഇവര്‍ക്ക് സാധിച്ചില്ല. 

ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ് അംഗീകരിച്ചതോടെയാണ് ഇന്നലെ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചത്. ദേവികുളം എംഎല്‍എ എഫ് രാജയുടെ നേതൃത്വത്തിലാണ് മൂന്നാര്‍ ഡിഎഫ്ഒയും സബ് കലക്ടറും അടങ്ങുന്ന സംഘം, പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow