ചാവറഗിരി സി.എം.ഐ സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവവും പി.ടി.എ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു

Jun 9, 2026 - 07:44
 0
ചാവറഗിരി സി.എം.ഐ സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവവും പി.ടി.എ തിരഞ്ഞെടുപ്പും  നടത്തപ്പെട്ടു
This is the title of the web page

 പരപ്പ്: ചാവഗിരി സി.എം.ഐ. സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം നടത്തപ്പെട്ടു. 5 പഞ്ചായത്തുകളിൽ ആയി വരുന്ന സവിശേഷ ഗുണങ്ങൾ ഉള്ള നൂറോളം വിദ്യാർഥികളുടെ ഉന്നമനത്തിനും ശ്രേയത്തിനുമായി അക്ഷീണം പ്രയത്നിക്കുന്ന സ്ഥാപനമാണ് ചാവറഗിരി സി.എം.ഐ സ്പെഷ്യൽ സ്കൂൾ.

രാവിലെ പത്തിന് നടന്ന പ്രൗഢ ഗംഭീരമായ പ്രവേശനോത്സവം ബഹുമാനപ്പെട്ട അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തമ്പി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ മനോ ദൗർബല്യങ്ങളാലും ശാരീരിക ക്ലേശങ്ങളാലും കഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഏക അത്താണിയും സംരക്ഷണവും ആണ് ഈ സ്കൂൾ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സ്കൂൾ മാനേജർ റവ. ഫാ. മാണി കുഴികണ്ടത്തിൽ സി.എം.ഐ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. സി.എം.ഐ സഭ ലോകമെമ്പാടും നടത്തിവരുന്ന ആതുരസേവനത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഉത്തമ മാതൃകയും സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനങ്ങൾ ഈ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ് എന്നും അഭിപ്രായപ്പെട്ടു. ഉപ്പുതറ സെന്റ് മേരിസ് ഫൊറോന പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അച്ചൻ അനുഗ്രഹപ്രഭാഷണം നടത്തി. സഭ ഇന്നത്തെ കാലഘട്ടത്തിൽ നടത്തിവരുന്ന സാമൂഹിക പ്രവർത്തനങ്ങളെ പറ്റി സംസാരിക്കുകയും ഇന്നത്തെ കാലഘട്ടത്തിൽ മനോവകല്യമുള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാനുള്ള സകല സാധ്യതകളും സാഹചര്യങ്ങളും പരിശോധിക്കുകയും അവരെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ഓർമ്മപ്പെടുത്തി. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ അമൽ മാത്യു, കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് സജിൻ സ്‌കറിയ , സി എം ഐ ആശ്രമം പരപ്പ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. സന്തോഷ് ചെമ്പകത്തിൽ, ഉപ്പുതറ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ ആര്യ മോൾ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയമ്മ, പി.ടി.എ പ്രസിഡന്റ് ആൻസി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവേശനോത്സവത്തിൽ കട്ടപ്പന, ഉപ്പുതറ ലയൺസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ചാവറഗിരി സിഎംഐ സ്പെഷൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും ബാഗും വിതരണം ചെയ്തു.

 യോഗത്തിനുശേഷം സ്പീച്ച് തെറാപ്പിസ്റ്റ് ജീന തെറാപ്പികൾ കൊടുക്കേണ്ടതിന്റെ ആവശ്യകതകളെ പറ്റി ബോധവൽക്കരണ ക്ലാസ് നയിച്ചു. പിടിയെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി.  സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് മുല്ലമംഗലത്തിൽ സി.എം.ഐ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow