ഉപ്പുതറ കണ്ണംപടി അഗ്നിശമന യന്ത്രം നൽകി യൂത്ത് കോൺഗ്രസ്

Jun 7, 2026 - 11:59
 0
ഉപ്പുതറ കണ്ണംപടി അഗ്നിശമന യന്ത്രം നൽകി യൂത്ത് കോൺഗ്രസ്
This is the title of the web page

ഉപ്പുതറ കണ്ണംപടി അഗ്നിശമന യന്ത്രം നൽകി യൂത്ത് കോൺഗ്രസ്.കണ്ണംമ്പടി ഗവഃ ട്രൈബൽ ഹൈസ്കൂളിന് ആവശ്യമായ അഗ്‌നി ശമന യന്ത്രം യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി കൈമാറി.യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ബിബിൻ ജോയി, മണ്ഡലം സെക്രട്ടറി ആൽബിൻ റപ്പേൽ എന്നിവർ സ്‌കൂൾ ഹെഡ്മിസ്ട്രസ് നിഷ ആൻ ജോയിക്ക് കൈമാറി ഉത്ഘാടനം ചെയ്തു.ഉപ്പുതറ പഞ്ചായത്തിലെ വിദൂര ആദിവാസി ഉന്നതിയായ കണ്ണംമ്പടിയിലെ 12 ഉന്നതികളിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് കണ്ണംമ്പടി ഗവ ട്രൈബൽ ഹൈസ്കൂൾ. 

പരാധീനതകൾക്കിടയിലും മികച്ച പ്രവർത്തനമാണ് കണ്ണംമ്പടി സ്‌കൂളിൽ നടക്കുന്നത്.SSLC പരീക്ഷക്ക് തുടർച്ചയായി മികച്ച വിജയം നേടാനാവുന്നത് ഇതിന് ഉദാഹരണമാണ്.സ്‌കൂളിൻ്റെ പ്രവർത്തനത്തിന് അഗ്‌നിശമന യന്ത്രം ആവശ്യമായി വരികയും സ്‌കൂൾ അധികൃതർ ഇക്കാര്യം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിബിൻ ജോയിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് പീസ് വേ ഇവൻ്റ് വളകോട് ഉടമ ജിതിൻ ലാലിച്ചൻ്റെ സഹായത്തോടെയാണ് യന്ത്രം വാങ്ങി നല്കിയത്.യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലത്തിൽ അധ്യയന വർഷം നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow