അടിമാലിയിൽ പക്കായിപ്പടിക്ക് സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 200 ഏക്കർ സ്വദേശി അപ്പച്ചൻ ആണ് മരിച്ചത്.
അടിമാലിയിൽ പക്കായിപ്പടിക്ക് സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 200 ഏക്കർ സ്വദേശി അപ്പച്ചൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അടിമാലിയിൽ നിന്നും വീട്ടിലേക്ക് സ്കൂട്ടറിൽ പോകും വഴിയാണ് അപടകടം നടന്നത്.
പിന്നാലെ എത്തിയ രാജാക്കാട് സ്വദേശികളുടെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം അപ്പച്ചൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ സമീപത്തെ വീടിന് മുന്നിലേക്ക് മറിഞ്ഞു.
അപകടത്തിൽ അപ്പച്ചൻ്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



