ഇൻഫാമിൻ്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈ വിതരണവും വികസന ചർച്ചയും നടന്നു

Jun 7, 2026 - 12:00
 0
ഇൻഫാമിൻ്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈ വിതരണവും വികസന ചർച്ചയും നടന്നു
This is the title of the web page

ഇൻഫാം രാജഗിരി ഗ്രാമ സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നാടിൻ്റെ വികസന ചർച്ചയും നടന്നു.രാജഗിരി ക്രിസ്തുരാജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോതപാറ ക്രിസ്തുരാജ് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ പെരുന്നിലത്ത് ഉത്ഘാടനം ചെയ്തു.

ഇൻഫാം ഗ്രാമസമിതി പ്രസിഡണ്ട് സജി മാടശ്ശേരി അധ്യക്ഷനായി.പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഇൻഫാം രാജഗിരി ഗ്രാമസമിതിയുടെ നേതൃത്വത്തിൽ ഗ്രാമസമിതിയുടെ കീഴിലുള്ള യൂണിറ്റുകളിലെ അംഗങ്ങൾക്കായി ഫലവൃക്ഷ തൈ വിതരണം നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ജനപ്രതിനിധികളും പൊതു ജനങ്ങളുമായി നാടിൻ്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചയും നടന്നു.ഫാദർ സെബാസ്റ്റ്യൻ പെരുന്നിലത്ത്,ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹണിമോൾ ബിനു , പഞ്ചായത്ത് അംഗങ്ങളായ സബിത എസ് എസ് , ജിസ്സാ മോൾ നോബർ എന്നിവരുടെ ശ്രദ്ധയിൽ പ്രശ്നങ്ങൾ പെടുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകുകയും ചെയ്തു.

ഫലവൃക്ഷ തൈകളുടെ വിതണോത്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സബിത എസ് എസ് , ജിസ്സാ നോബർ, ഹനിമോൾ ബിനു, മാധ്യമ പ്രവർത്തകൻ ഷിജോ ഫിലിപ് എന്നിവർ വിവിധ യൂണിറ്റ് അംഗങ്ങൾക്ക് നൽകി നിർവ്വഹിച്ചു.ഇൻഫാം ഗ്രാമസമിതി സെക്രട്ടറി റോയി ജോസഫ്, ഇൻഫാം മഹിളാ സമാജ് ഭാരവാഹികളായ വത്സമ്മ ടോമി, ജിജി ജെറോമി , റെജീന ചാർളി എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow