ദേശീയപാത 85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാന്‍ നേര്യമംഗലം വനമേഖലയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു.

Jun 5, 2026 - 20:38
 0
ദേശീയപാത  85ലെ  നിര്‍മ്മാണ പ്രതിസന്ധി  പരിഹരിക്കാന്‍ നേര്യമംഗലം വനമേഖലയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു.
This is the title of the web page

ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ മുടങ്ങി കിടന്നിരുന്ന നിര്‍മ്മാണ ജോലികള്‍ പുനരാരംഭിക്കുവാന്‍ വേണ്ടുന്ന തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയോര നിവാസികള്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് നേര്യമംഗലം വനമേഖലയില്‍ റോഡുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നവീകരണ ജോലികള്‍ നടന്നുവന്നിരുന്ന നേര്യമംഗലം വനമേഖലയില്‍ ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു കോടതി വ്യവഹാരങ്ങളില്‍ കുടുങ്ങി നിര്‍മ്മാണ ജോലികള്‍ നിര്‍ത്തി വയ്ച്ചത്. ദേശീയപാതയുടെ മറ്റ് ഇടങ്ങളില്‍ റോഡ് നിര്‍മ്മാണം തകൃതിയായി നടക്കുമ്പോഴും നേര്യമംഗലം വനമേഖലയില്‍ നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടതോടെ ദേശീയപാത സംരക്ഷണ സമിതി അടക്കം ബഹുജന പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഇടുക്കിയില്‍ എത്തിയപ്പോള്‍ റോഡ് നിര്‍മ്മാണം പുനരാരംഭിക്കണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സം നീക്കാന്‍ നടപടി കൈകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഭരണം യുഡിഎഫ് നേടിയതോടെയാണ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സം നീക്കാനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം, ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ഉദ്യോഗസ്ഥ സംഘം റോഡുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു. സര്‍വ്വേ നടപടികളടക്കം മറ്റു നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച് മുടങ്ങിക്കിടക്കുന്ന റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ ദേശീയപാതയുടെ മറ്റിടങ്ങളില്‍ റോഡ് നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. നേര്യമംഗലം വന മേഖലയില്‍ പാതയുടെ വീതി വര്‍ധിപ്പിക്കുകയും സംരക്ഷണഭിത്തികളും ഓടകളും അടക്കം നിര്‍മ്മിച്ച് യാത്ര സുഗമമാക്കുകയും വേണം. നവീകരണ ജോലികളുടെ ഭാഗമായി കരാര്‍ കമ്പനി നേര്യമംഗലം വനമേഖലയില്‍ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഈ ഘട്ടത്തിലായിരുന്നു നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സവാദം ഉന്നയിക്കപ്പെട്ടത്. വിഷയത്തില്‍ പിന്നീട് നിര്‍മ്മാണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ചീഫ് സെക്രട്ടറിയെ കോടതി ഏല്‍പ്പിച്ചെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ മുമ്പോട്ട് പോക്കുണ്ടായില്ല. 

Slide 1
Slide 2
Slide 1
Slide 2

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെ എംപിയും എംഎല്‍എയും അടക്കമുള്ള ജനപ്രതിനിധികള്‍ റോഡ് നിര്‍മ്മാണം സാധ്യമാക്കണമെന്ന ആവശ്യമനുസരിച്ച് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നിലവില്‍ ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14 കിലോമീറ്റര്‍ ഭാഗത്താണ് നിര്‍മ്മാണ ജോലികള്‍ മുടങ്ങിക്കിടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow