പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കട്ടപ്പന കൃഷി ഓഫീസിന്റെയും വെള്ളയാംകുടി നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കട്ടപ്പന കൃഷി ഓഫീസിന്റെയും വെള്ളയാംകുടി നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഷാജി കൂത്തോടിയിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലീജ, വൈസ് പ്രിൻസിപ്പാൾ മനോജ് ജോസഫ്, എക്കോ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



