സി പി ഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ദേശീയ കൗൺസിൽ അംഗം ടി ജെ അഞ്ചലോസ് നിർവ്വഹിച്ചു.

Jun 5, 2026 - 17:39
 0
സി പി ഐ ജില്ലാ കൗൺസിൽ   സംഘടിപ്പിച്ച  പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ദേശീയ കൗൺസിൽ അംഗം ടി ജെ അഞ്ചലോസ് നിർവ്വഹിച്ചു.
This is the title of the web page

സി പി ഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ദേശീയ കൗൺസിൽ അംഗം ടി ജെ അഞ്ചലോസ് നിർവ്വഹിച്ചു. ഭരണകൂട പിന്തുണയോടെ ലാഭ കൊതി പൂണ്ട മൂലധനത്തിന്റെ അതിരില്ലാത്ത അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ആദിവാസി ജനതയോട് സി പി ഐ ഐക്യദാര്‍ഢ്യ പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ഉള്‍പ്പെടെ വിവേചനരഹിതമായി ധാതു ഖനനവും വന വിഭവ ചൂഷണവും നടത്തുന്നതിന് വിഘാതമെന്ന് ഭരണകൂടം കരുതുന്ന ഗോത്ര സമൂഹങ്ങളെ ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. 130 ചതുരശ്ര മൈല്‍ വിസ്തൃതമായ വനപ്രദേശങ്ങള്‍ ഡീ നോട്ടിഫൈ ചെയ്തുകൊണ്ടുള്ള ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി പരിസ്ഥിതിക്ക് വിനാശമാണെന്ന് അദ്ദേഹം പറഞ്ഞു. വമ്പന്‍ തുറമുഖവും വിമാനത്താവളവും ടൗണ്‍ഷിപ്പും അടക്കം വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പ്രദേശം വമ്പിച്ച പാരിസ്ഥിതിക പ്രാധാന്യമുള്ളതും ബൃഹത്തായ അളവില്‍ ശുദ്ധവായുവിന്റെ സ്രോതസ്സുമാണ്. മനുഷ്യനെയും ജീവന്റെ ഏക വാസഗേഹമായ ഭൂമിയെയും മറന്നു കൊണ്ടുള്ള ആഗോള മുതലാളിത്തത്തിന്റെ കമ്പോളാധിഷ്ഠിത വികസന നയത്തിന്റെ നടത്തിപ്പുകാരായി ഭരണകൂടം മാറിയതിൻ്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലാ സെക്രട്ടറി കെ സലിം കുമാർ അദ്ധ്യക്ഷനായിരുന്നു. വി ആർ ശശി, ജോസ് ഫിലിപ്പ്, സി യു ജോയി, എം കെ പ്രിയൻ, ജയാ മധു എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow