ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണ് ദുരന്തങ്ങൾക്ക് കാരണം: വി മനു പ്രസാദ്

Jun 5, 2026 - 17:34
 0
ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണ് ദുരന്തങ്ങൾക്ക് കാരണം: വി മനു പ്രസാദ്
This is the title of the web page

ഇടുക്കി: വന്യജീവി ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുന്നതിന് കാരണം ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണ് എന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ് പറഞ്ഞു. നരേന്ദ്രമോദി സർക്കാരിൻ്റെ പന്ത്രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പരിസ്ഥിതി ദിനത്തിൽ നടപ്പാക്കുന്ന വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ് എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് നരേന്ദ്രമോദി സർക്കാർ ഭരണം നടത്തുന്നത് എന്നും കഴിഞ്ഞ 12 വർഷം കൊണ്ട് വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും നടത്തി ജനങ്ങളുടെ വിശ്വാസം ആർജിച്ചതിന്റെ ആഘോഷ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കാര്യാലയമായ അരവിന്ദത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ബിജെപി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല , യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല , ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ , വിഷ്ണു പ്രസാദ്, ജില്ലാ വൈസ് പ്രസിഡൻ്റ് രജ്ഞിത്ത് കാലാച്ചിറ ,ബിജെപി മണ്ഡലം വൈസ് പ്രസിഡൻ്റ് ബിനു അനാമിക വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ അധ്യക്ഷൻ സി എസ് ജയചന്ദ്രൻ , വൈസ് പ്രസിഡൻ്റ് ബിബിൻ കത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow