മറയൂരിൽ ട്രാവലർ മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്ക്

May 22, 2026 - 19:29
 0
മറയൂരിൽ ട്രാവലർ മറിഞ്ഞ് അപകടം;
അഞ്ച് പേർക്ക് പരുക്ക്
This is the title of the web page

മറയൂരിൽ ട്രാവലർ മറിഞ്ഞ് അപകടം.വിനോദ സഞ്ചാരികളായ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കാന്തല്ലൂർ ആനകോട്ടപ്പാറക്ക് സമീപമാണ് അപകടം നടന്നത്.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം.അപകടത്തിൽ ചെന്നൈ നുങ്കമ്പാക്കം സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു. മറയൂർ, കാന്തല്ലൂർ മേഖലയിലേക്ക് വിനോദസഞ്ചാരികളായ എത്തിയ 13 അംഗ സംഘത്തിൽപ്പെട്ട അഞ്ച് പേർക്കാണ് പരിക്ക് സംഭവിച്ചത്. പ ഇവരെ മറയൂരിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറയൂർ കാന്തല്ലൂർ റോഡിൽ ആനക്കോട്ടപ്പാറ വളവിലാണ് നിയന്ത്രണം വിട്ടു ട്രാവലർ മറിഞ്ഞത്.ഇറക്കവും വളവും നിറഞ്ഞ ഭാഗമാണിവിടം.വാഹനം ഒരു മരത്തിൽ തങ്ങി നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.ഇന്നലെയായിരുന്നു സംഘം മറയൂരിൽ വിനോദ സഞ്ചാരത്തിനെത്തിയത്.ഇന്ന് തിരികെ മടങ്ങും വഴി ഉച്ചക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow