ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു; തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ജോർജ്ജിൻ്റെ മകൻ ഷൈജു (41)വാണ് മരിച്ചത്.
ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ജോർജ്ജിൻ്റെ മകൻ ഷൈജു (41)വാണ് മരിച്ചത്.
ടിമ്പർ വർക്കേഴ്സ് യൂണിയൻ തൊഴിലാളിയായ തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ജോർജ്ജിൻ്റെ മകൻ ഷൈജുവാണ് ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്.41 വയസാണ് പ്രായം.
കാമാക്ഷി ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ലോറിയിൽ തടി കയറ്റുന്നതിനിടയിൽ വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.ലോറിയുടെ മുകളിൽ നിന്ന് തടി ലോഡ് ചെയ്യുന്നതിനിടയിൽ നിവർന്നപ്പോൾ മകളിൽ കൂടി പോയ വൈദ്യുത കമ്പിയിൽ സ്പർശിക്കുകയായിരുന്നു.
വൈദ്യുതാഘാധമേറ്റ ഷൈജുവിനെ തങ്കമണി സഹകരണ ആശുപത്രിയിലും,തുടർന്ന് കട്ടപ്പന സഹകരണ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.തുടർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി .ഭാര്യ റോണി.ജുവൽ, എഡ്വിവിൻ, മിലൻ എന്നിവരാണ് മക്കൾ .സംസ്‌കാരം നാളെ കാമാക്ഷി ഇന്ത്യാ പെന്തലക്കാസ് സഭാ ദേവാലയ സെമിത്തേരിയിൽ നടക്കും

