വിഷു ബമ്പര്‍ നറുക്കെടുത്തു, 12 കോടിയുടെ ഭാഗ്യശാലി കൊല്ലത്ത്
വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുത്തു. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.രണ്ടാം സമ്മാനം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 ടിക്കറ്റുകള്‍ക്ക് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ ഡി എന്നയാളാണ് ഏജന്‍റ്. വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റ് മാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബർ നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.





