ഹൈറേഞ്ച് എൻ എസ് എസ് വനിതാ യൂണിയൻ്റെ ആഭിമുഖത്തിൽവനിതാ സമാജം ഭാരവാഹികളുടെ മേലാ നേതൃയോഗവും ശിൽപ്പശാലയും സംഘടിപ്പിച്ചു.
പട്ടം കോളനി NSS കരയോഗമന്ദിരത്തിലാണ് ഹൈറേഞ്ച് എൻ എസ് എസ് വനിതാ യൂണിയൻ്റെ ആഭിമുഖത്തിൽവനിതാ സമാജം ഭാരവാഹികളുടെ മേലാ നേതൃയോഗവും ശിൽപ്പശാലയും സംഘടിപ്പിച്ചത്. വനിതാ യൂണിയൻ പ്രസിഡൻറ് മതി ഉഷാകുമാരി എം നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ ചെയർമാൻ കെ. എസ് അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
എൻഎസ്എസ്കരയോഗം സൂപ്രണ്ട് B ഗോപാലകൃഷ്ണൻ നായർ ശിൽപ്പശാലയിൽ ക്ലാസുകൾക്ക് നേതൃത്ത്വം നൽകി. വനിതാ യൂണിയൻ സെക്രട്ടറി ഓമന ബാബുലാൽ വാർഷിക പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വനിതാ യൂണിയൻ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. രക്ഷാധികാരിയായി കൃഷ്ണമ്മ അരവിന്ദൻ, പ്രസീഡൻ്റായി ഉഷാകുമാരി M നായർ, സെക്രട്ടറിയായി ഓമന ബാബുലാൽ, ട്രഷറർ ആയി.
P ഇന്ദിര, വൈസ് പ്രസിഡൻ്റ്ായി ഗീതാമധു, ,ജോയിൻ്റ് സെക്രട്ടറി ആയി പത്മാവതിയമ്മ , കമ്മറ്റിയംഗങ്ങളായി ഓമന ഉണ്ണികൃഷ്ണ , പുഷ്‌പ സുഭാഷ് , മായഹരിലാൽ, അജിത ഹരി, അമ്പിളി റെജി എന്നിവരടങ്ങുന്ന 11 അംഗ വനീതായുണിയൻ ഭരണസമിതിയെ തെരഞ്ഞെടുത്തു.
യൂണിയൻ സെക്രട്ടറി പി റ്റി അജയൻ നായർ യൂണിയൻ ഭരണസമിതിയം കെ. എൻ സുകുമാരൻനായർ , PB പ്രഭാകരൻ നായർ,കെ വി അജയകുമാർ ഹരി എസ് നായർ വനിതാ യൂണിയൻ രക്ഷാധികാരി ശ്രീമതി കൃഷ്ണമ്മ അരവിന്ദൻ വനിത യൂണിയൻ സെക്രട്ടറി ഓമനബാബു ലാൽ ട്രഷറർ ശ്രീമതി പി ഇന്ദിര എന്നിവർ യോഗത്തിൽ സംസാരിച്ചുഹൈറേഞ്ച് NSS വനിതാ യൂണിയനു കീഴിലുള്ള ഇരുനൂറോളം വനിതാ സമാളും വനിതാ സമാജ ഭാരവാഹികൾ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.







