കട്ടപ്പന ഫെസ്റ്റ് 2K26-ന്റെ ആഘോഷ രാവുകൾക്ക് ഇന്ന് ചിരിയുടെ മേളം തീർത്ത് സിനിമാതാരം ജോബി പാലാ അവതരിപ്പിച്ച കോമഡി മെഗാഷോ കാണികളുടെ കൈയടിയോടെ ശ്രദ്ധേയമായി.
കട്ടപ്പന ഫെസ്റ്റ് 2K26-ന്റെ ആഘോഷ രാവുകൾക്ക് ഇന്ന് ചിരിയുടെ മേളം തീർത്ത് സിനിമാതാരം Joby Pala അവതരിപ്പിച്ച കോമഡി മെഗാഷോ കാണികളുടെ കൈയടിയോടെ ശ്രദ്ധേയമായി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന പരിപാടി കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. കുടുംബങ്ങളോടൊപ്പം യുവാക്കളും കുട്ടികളും നിരവധി അതിഥി തൊഴിലാളികളും, ആവേശത്തോടെ പങ്കെടുത്തത് ഫെസ്റ്റിന്റെ വൈവിധ്യവും ജനപങ്കാളിത്തവും കൂടുതൽ ശ്രദ്ധേയമാക്കി.
ജോബി പാലയുടെ ഹാസ്യപ്രകടനങ്ങളും സ്റ്റേജ് ഇന്ററാക്ഷനുകളും കാണികളെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ, മുഴുവൻ വേദിയും ആഘോഷാന്തരീക്ഷത്തിലായി. വിവിധ ഭാഷകളിലുള്ള കാണികൾ ഒരുപോലെ പരിപാടി ആസ്വദിച്ചതും ശ്രദ്ധേയമായി. കട്ടപ്പന ഫെസ്റ്റ് 2K26-ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി ഇന്നത്തെ കോമഡി നൈറ്റ് മാറിയതായി സംഘാടകർ അറിയിച്ചു.





